Connect with us

Science

ഗുരുത്വാകര്‍ഷണം കുറഞ്ഞ ബഹിരാകാശത്ത് ചെടി വളര്‍ത്തി നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | ഗുരുത്വാകര്‍ഷണം വളരെ കുറഞ്ഞ അന്തരീക്ഷത്തില്‍ ചെടികള്‍ വളര്‍ത്തുന്ന പഠനവുമായി ബന്ധപ്പെട്ട് ബഹിരാകാശത്ത് വിജയകരമായ പരീക്ഷണവുമായി നാസ. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുള്ള യൂറോപ്പിന്റെ കൊളംബസ് മൊഡ്യൂളിലാണ് നാസ ചെടി വളര്‍ത്തിയത്. മുള്ളങ്കി ചെടിയാണ് മുളപ്പിച്ചത്.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങളില്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സ്ഥിരമായ നല്ല ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗം കൂടിയായിരുന്നു ഈ പരീക്ഷണം. നല്ല വിറ്റാമിനുകളും മിനറലുകളും ഇതിലൂടെ അവര്‍ക്ക് ലഭിക്കും. ഗൃഹാന്തരീക്ഷത്തിലുള്ള പര്യവേക്ഷണവും സാധ്യമാകും.

ചുവപ്പും നീലയും വെളിച്ചത്തോട് മികച്ച രീതിയില്‍ ചെടികള്‍ പ്രതികരിക്കുമെന്ന് യൂറോപ്യന്‍ ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വെളിച്ചത്തില്‍ കൊളംബസ് മൊഡ്യൂളിന് ഒരു ഡിസ്‌കോ അനുഭവവുമുണ്ടായിട്ടുണ്ട്. തലയിണകളിലാണ് വിത്തുകള്‍ മുളപ്പിച്ചത്. വളവും വെള്ളവും വേരുകളിലേക്ക് എത്തിക്കാന്‍ ഇത് സഹായിക്കും.

Latest