Connect with us

National

'മക്കള്‍ അതിര്‍ത്തിയില്‍ കാവലാണ്; ഞങ്ങളെ വിളിക്കുന്നത് ഖലിസ്ഥാന്‍ തീവ്രവാദികളെന്ന്'

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ച ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുായി ഡല്‍ഹിയില്‍ സമരത്തിനെത്തിയവര്‍. എന്റെ മകനും മരുമക്കളുമെല്ലാം രാജ്യത്തെ സേവിക്കുന്ന സൈനികരാണ്. എന്നാല്‍ ഒരു കര്‍ഷകന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അവരുടെ അച്ഛനെ കുറ്റവാളിയായും ഖലിസ്ഥാന്‍ ഭീകരവാദിയായുമാണ് അധികൃതര്‍ കാണുന്നതെന്ന് സമരത്തില്‍ പങ്കെടുക്കുന്ന ഭീം സിംഗ് എന്നയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തെ സേവിക്കുന്ന സൈനിക കടുംബമാണ് തന്റേത്. കൃഷിക്കാരായ ഞങ്ങള്‍ നാല് സഹോദരങ്ങളും ഓരോ കുട്ടികളെ രാജ്യസേവനത്തിനായി അയച്ചതാണ്. രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഞങ്ങള്‍ കടക്കെണിയിലാണ്. കരിമ്പ്, ഗോതമ്പ്, ബാര്‍ലി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷകനിയമമനുസരിച്ച് ഇവ വിറ്റഴിക്കാനാകാത്ത അവസ്ഥയാണ്. ഇതിനെതിരെ പ്രതിഷേധിച്ചതിനാണ് ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് വിളിക്കുന്നത്- ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ ഭീം സിംഗ് പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെങ്കില്‍ ഭാര്യമാരും കുട്ടികളും പേരക്കുട്ടികളുമൊക്കെ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ തെരുവിലേക്കിറങ്ങുമെന്ന് ഭീം സിംഗ് പറഞ്ഞു. പൊതുജനത്തെ ബുദ്ധിമുട്ടിക്കണമെന്ന് കര്‍ഷകര്‍ കരുതിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ ദുരിതം രാജ്യം മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതായും ഭീം സിംഗ് കൂട്ടിച്ചേര്‍ത്തു.

 

Latest