Connect with us

National

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു |  ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍. ചിക്കബല്ലാപുര പ്രദേശവാസിയായ 61കാരന്‍ വെങ്കടരാമനപ്പയാണ് അറസ്റ്റിലായത്. മരുമകന്റെ അഭാവത്തില്‍ ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം നോക്കിനടത്തിവന്നത് ഇയാളായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വെങ്കടരാമനപ്പ മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ മുത്തശ്ശിയോടെ ക്ഷേത്രത്തിന് പുറത്ത് പൂക്കള്‍ വില്‍ക്കുന്ന ഒരു സ്ത്രീ പെണ്‍കുട്ടി പുരോഹിതനോടൊപ്പം പോയെന്ന് വിവരം നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പുരോഹിതന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മുത്തശ്ശി നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നോര്‍ത്ത് ഈസ്റ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സികെ ബാബ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും പൂക്കച്ചവടക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest