Connect with us

National

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് ആര്‍ബിഐ

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് റിസര്‍വ് ബേങ്കിന്റെ പ്രശംസ. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ “State Finances : A Study of Budgets of 2020-21” ലാണ് പ്രത്യേകമായി പ്രതിപാദിച്ചിരിക്കുന്നത്. “കൊവിഡ് -19 – ദി കേരള മോഡല്‍ ഓഫ് കണ്ടേയ്ന്‍മെന്റ്് – ദി റോള്‍ ഓഫ് ലോക്കല്‍ സെല്‍ഫ് ഗവേണ്‍മെന്റ്” എന്ന തലക്കെട്ടിലാണ് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് റിസര്‍വ് ബേങ്ക് പറയുന്നത്‌

രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് കേരളത്തിലാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. പ്രവാസികളുടെ വലിയ സംഖ്യ കേരളത്തില്‍നിന്നുള്ളവരായതിനാലും, കേരളമൊരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായതിനാലും സംസ്ഥാനം ഹോട്ട്സ്പോട്ടായി തീരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, വിജയകരമായി ആദ്യത്തെ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധം കേരളത്തില്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ലോക്ക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങളുടെ ശുചീകരണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കല്‍, ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കല്‍, ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കല്‍ എന്നിവയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചു. സമൂഹവ്യാപനം തടയുന്നതിലും ഇത് സഹായിച്ചു. കുടുംബശ്രീ, അംഗന്‍വാടി എന്നിവരുടെ സേവനവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.