Connect with us

Kerala

എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

കാസര്‍കോട്  | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീന്‍ എം എല്‍ എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്.

അതേ സമയം നീലേശ്വരം , തൃക്കരിപ്പൂര്‍ സ്വദേശിനികളുടെ പരാതിയില്‍ രണ്ട് കേസുകള്‍ കൂടി കമറുദ്ദീനെതിരെ രജിസ്റ്റ്‌റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 110ലേറെ കേസുകളാണ് ഇദ്ദേഹം നേരിടേണ്ടി വരുന്നത്. തിങ്കളാഴ്ച അന്വേഷണസംഘം കമറുദീന്റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. കേസിലെ മറ്റൊരു മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഒളിവിലാണ്