Connect with us

International

ഫ്രാന്‍സിലെ ഭീകരാക്രമണം: മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

Published

|

Last Updated

പാരിസ് |   മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍ അധികൃതര്‍. ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചര്‍ച്ച് ആക്രമണത്തെ പിന്തുണച്ച മഹാതിറിന്റെ ട്വീറ്റാണ് നടപടിക്ക് കാരണം. ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മഹാതിറിന് നല്‍കിയ ട്വിറ്റര്‍ പിന്നീട് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

മഹാതിറിന്റെ ട്വീറ്റുകള്‍ ഭീകരത വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം നടന്നിരുന്നു. ആക്രമണത്തെ മഹത്വ വത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്‍ മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ുന. ഇതിനെല്ലാം പിന്നാലെയാണ് ട്വിറ്റര്‍ അധികൃതരുടെ നടപടി.

 

 

Latest