ബി ജെ പി അധ്യക്ഷന്‍ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

Posted on: October 30, 2020 12:02 am | Last updated: October 30, 2020 at 8:23 am

ന്യൂഡല്‍ഹി |  ‘കോണ്‍ഗ്രസ് രാജകുമാരന്’ ഇന്ത്യയിലുള്ള ഒന്നിലും വിശ്വാസമില്ലെന്ന ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവനക്കെതിരെ പരിഹാസം നിറഞ്ഞ വിമര്‍ശവുമായി കോണ്‍ഗ്രസ്. ബി ജെ പി അധ്യക്ഷന്‍ പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പോവുകയാണെന്നും അതുകൊണ്ടാണ് പാകിസ്ഥാന്‍ ടി വി ചാനല്‍ കാണുന്നതും കോണ്‍ഗ്രസ് വക്തമാവ് ഗൗരവ് വല്ലഭ് പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് അയല്‍ രാജ്യത്തെക്കുറിച്ചാണ് ബി ജെ പി അധ്യക്ഷന്‍ സംസാരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നു. അങ്ങനെ തന്നെ തുടരും. പക്ഷേ, തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബി ജെ പി പാക്കിസ്ഥാനെ എന്തിനാണ് ഓര്‍മിക്കുന്നതെന്ന് ഗൗരവ് വല്ലഭ് ചോദിച്ചു.

ഇന്ത്യന്‍ സൈന്യത്തെയോ സര്‍ക്കാറിനെയോ പൗരന്മാരെയോ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജെ പി നദ്ദ കുറ്റപ്പെടുത്തിയത്.