ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം: മന്ത്രി ശൈലജ

Posted on: October 26, 2020 10:31 am | Last updated: October 26, 2020 at 10:31 am

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. മാസങ്ങളോളമായി ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് തെറ്റായ പ്രവണതയുണ്ടായാല്‍ നടപടി ഉണ്ടാകും. കൂട്ടം കൂടി നടത്തിയ സമരങ്ങള്‍ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായെന്നും മന്ത്രി ആരോപിച്ചു.