പത്തനംതിട്ടയില്‍ 285 പേര്‍ക്ക് കൂടി കൊവിഡ്

Posted on: October 23, 2020 9:39 pm | Last updated: October 23, 2020 at 9:39 pm

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗമുക്തരായവരുടെ എണ്ണം 10,970 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2,305 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,159 പേര്‍ ജില്ലയിലും 146 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ആകെ 20,681 പേര്‍ നിരീക്ഷണത്തിലാണ്.

സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 3,099 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1,928 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.81 ശതമാനമാണ്.