യു പിയില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു

Posted on: October 19, 2020 6:22 am | Last updated: October 19, 2020 at 10:01 am

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാണ്‍പൂര്‍ ദേഹത് ജില്ലയിലാണ് സംഭവം. മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് 22കാരിയായ യുവതി പരാതി നല്‍കിയതെന്ന് ദേഹത് പോലീസ് സൂപ്രണ്ട് പറഞ്ഞു. യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീടിനുള്ളില്‍ കടന്നുകയറിയാണ് പീഡനം

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയശേഷം ഇരുവരും അവിടെനിന്ന് പോയി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.

യു പിയില്‍ ദളിതുകള്‍ക്കെതിരായ ആക്രമണം ഓരോ ദിവസം കഴിയുന്തോറും കൂടിവരുകയാണ്. ഹത്രാാസ് സംഭവം അടക്കം നിരവധി ബലാത്സംഗ വാര്‍ത്തകള്‍ അടുത്തിടെ മാത്രം ഉണ്ടായിട്ടുണ്ട്.