Connect with us

Kerala

നാടോടിപ്പാട്ട് താരം ദേവികയ്ക്ക് ബാലാവകാശ കമ്മീഷന്റെ അനുമോദനം

Published

|

Last Updated

qപത്തനംതിട്ട | ഹിമാചല്‍ പ്രദേശിലെ നാടോടിപ്പാട്ട് പാടി ദേശീയ ശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടി ദേവികയ്ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അനുമോദനം. ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, സി വിജയകുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആര്‍ വേണുഗോപാല്‍ എന്നിവര്‍ തിരുമല ശാന്തിനഗറിലുള്ള വീട്ടിലെത്തി ദേവികയ്ക്ക് ഉപഹാരം നല്‍കി.

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ്സുകാരിയുടെ നാടോടിപ്പാട്ട് സ്‌കൂളിന്റെ ഫേസ് ബുക്ക് പേജിലാണ് അപ്ലോഡ് ചെയ്തത്. ഷിംലയിലെ പോപ് സിംഗര്‍ ആയ താക്കൂര്‍ ദാസ് രതി പാട്ട് ഷെയര്‍ ചെയ്തതോടെ പേജിലെ സന്ദര്‍ശകരുടെ എണ്ണം വളരെ പെട്ടെന്ന് ലക്ഷങ്ങളായി മാറി. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ദേവികയെ ഹിമാചല്‍ പ്രദേശിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണമനുസരിച്ച് ദേവിക രാജ്ഭവനില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ദേവികയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ഇതുവരെ 80 ലക്ഷം പേരുടെ ഹൃദയം കവര്‍ന്നതായി ദേവിക പറഞ്ഞു. പൊതു

വിദ്യാഭ്യാസ ഡയറക്ടര്‍ കാര്യാലയത്തിലെ ജീവനക്കാരി സംഗീതയുടെ മകളാണ് ദേവിക.

Latest