Connect with us

Techno

ട്രിപ്പിള്‍ റിയര്‍ ക്യാമറ, കീശ ചോരില്ല; ഓപ്പോയുടെ ബജറ്റ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മികച്ച ക്യാമറാ സവിശേഷതകളുമായി സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഓപ്പോയുടെ എ15 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. 13 മെഗാപിക്‌സല്‍ പ്രൈമറി വരുന്ന നിര്‍മിത ബുദ്ധി (എ ഐ)യോടുകൂടിയുള്ള മൂന്ന് ക്യാമറകളാണ് പിന്‍ഭാഗത്തുള്ളത്. ഫോണില്‍ നിന്നുള്ള നീലവെളിച്ചം കുറവായതിനാല്‍ കണ്ണിന് സംരക്ഷണം നല്‍കുന്നതാണ് ഇതെന്നും ഓപ്പോ അവകാശപ്പെടുന്നു.

ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ബ്രൈറ്റ്‌നസ്സ് ക്രമീകരിക്കാവുന്ന എ ഐ ബ്രൈറ്റ്‌നസ്സ് സവിശേഷതയുമുണ്ട്. 3ജിബി + 32ജിബി വകഭേദത്തിന് 10,990 രൂപയാണ് വില. രാജ്യത്ത് അടുത്തുതന്നെ വില്‍പ്പനക്കെത്തും. ഡൈനാമിക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്.

രണ്ട് മെഗാപിക്‌സല്‍ വീതം വരുന്ന മാക്രോ ഷൂട്ടര്‍, ഡെപ്ത് സെന്‍സര്‍ എന്നിവയും പിന്‍ഭാഗത്തുണ്ട്. മുന്‍ഭാഗത്ത് 5 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറാണുള്ളത്. 4230 എം എ എച്ചാണ് ബാറ്ററി.

Latest