പാലക്കാട് | ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ വഴി ഏഴ് മാസം കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമാക്കി ജാമിഅ ഹസനിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളജ് വിദ്യാർഥി മെഹബിൻ മുഹമ്മദ്. ഹാഫിള് മുഹമ്മദ് സഖാഫി മമ്പാട്, ഹാഫിള് ഉനൈസ് ഫാളിലി അരീക്കോട്, ഹാഫിള് സിദ്ദീഖ് അൽഹസനി കുമരംപുത്തൂർ എന്നിവരുടെ കീഴിലാണ് പഠനം പൂർത്തിയാക്കിയത്.
ഹസനിയ്യ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ മെഹബിൻ മുഹമ്മദ് പട്ടാമ്പി മാരായമംഗലം മുഹമ്മദ് – സാബിറ ദമ്പതികളുടെ മകനാണ്. ഇതിനകം ഇരുനൂറോളം വിദ്യാർഥികൾ ഹസനിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
ഓൺലൈനിൽ നടന്ന ജൽസതുൽ ഖിതാം ഐ എം കെ ഫൈസി കല്ലൂർ ഉദ്ഘാടനം ചെയ്തു. കൻസുൽ ഫുഖഹാ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ, മാരായമംഗലം അബ്ദുർ റഹ്മാൻ ഫൈസി, കെ കെ അബൂബക്കർ മുസ്‌ലിയാർ, ഹസൈനാർ നദ്‌വി, അസീസ് ഫൈസി, സിദ്ദീഖ് നിസാമി വിദ്യാർഥിയെ അനുമോദിച്ചു.