ജാഗ്രതാ നിര്‍ദേശം; മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തേണ്ടി വന്നേക്കാം

Posted on: October 12, 2020 8:34 pm | Last updated: October 12, 2020 at 8:34 pm

പത്തനംതിട്ട | പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ഹെഡ് സ്ലൂയിസ് ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ജില്ലാ ബാരേജിലെ ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കുന്നതിനായി ഒക്ടോബര്‍ 12 മുതല്‍ നാലു ദിവസത്തേക്കാണ് പകല്‍ (രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ) ഏതു സമയത്തും ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുക.

ഇതു മൂലം കക്കാട്ടാറില്‍ 150 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതു ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.