Kerala
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്ക് കൊവിഡ്; പരിശോധനയെ ബാധിക്കും

ആലപ്പുഴ | വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ലാബില്‍ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവര്‍ ക്വാറന്റീനില്‍ പോകും. ഇതോടെ കൊവിഡ് പരിശോധനകളുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു.
സംസ്ഥാനത്ത് 5042 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 450 പേരുടെ രോഗ ഉറവിടം അറിയില്ല. പരിശോധനകളുടെ എണ്ണവും കുറഞ്ഞു. 24 മണിക്കൂറില്‍ 38,696 സാംപിളുകളാണ് പരിശോധിച്ചത്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ 705.
---- facebook comment plugin here -----