Kerala
ലൈഫ് മിഷന്‍: ചോദ്യം ചെയ്യലിനു വിധേയരാകാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സി ബി ഐ ഓഫീസിലെത്തി

കൊച്ചി | ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായുള്ള പരാതിയില്‍ ചോദ്യം ചെയ്യലിനു വിധേയരാകാനായി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൊച്ചി സി ബി ഐ ഓഫീസിലെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരാണ് എത്തിയത്.
സി ഇ ഒ. യു വി ജോസോ പ്രധാന ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ ഹാജരാകണമെന്നാണ് സി ബി ഐ നിര്‍ദേശിച്ചിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന രേഖകള്‍ ഹാജരാക്കണമെന്നും സി ബി ഐ ആവശ്യപ്പെട്ടിരുന്നു
---- facebook comment plugin here -----