Connect with us

Kuwait

കുവൈത്ത്  അമീറിന്റെ വിയോഗം:  അനുശോചന പ്രവാഹം

Published

|

Last Updated

കുവൈത്ത്‌ സിറ്റി | മധ്യ പൗരസ്ത്യ രാജ്യങ്ങളിലെ സമാദാന ദൂതനും അറബ് ലോകത്തെ നയതന്ത്ര കാരണവരുമായ കുവൈത്ത്  ‌അമീർ ശൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ നിര്യാണത്തിൽ ലോക നേതാക്കളുടെ അനുശോചന പ്രവാഹം. “കുവൈത്തിനും ലോകത്തിനും ഇന്ന് പ്രിയങ്കരനായ ഒരു നേതാവിനെയാണു നഷ്ടമായിരിക്കുന്നത്‌. ഇന്ത്യയുമായുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്ന അദ്ദേഹം കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ സംരക്ഷിച്ച നേതാവ്‌ കൂടിയായിരുന്നു”. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി  ട്വിട്ടറിലൂടെ അനുശോചനം അറിയിച്ചു കൊണ്ട്‌ വ്യക്തമാക്കി.
അമീറിന്റെ നിര്യാണത്തിൽ യു.എസ്‌.പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രമ്പ്‌, ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ബോറിസ്‌ ജോൺസൺ, ജോർദ്ദാൻ രാജാവ്‌ അബ്ദുല്ല ഹുസ്സൈൻ , യമൻ പ്രസിഡന്റ്‌ അബ്ദുൽ റബ്‌ അൽ ഹാദി , ഈജിപ്റ്റ്ഷ്യൻ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ്‌ അൽ സിസി , ലബനീസ്‌ പ്രസിഡന്റ്‌ മൈക്കിൾ ഓൺ ,പ്രധാന മന്ത്രി സ ഈദ്‌ റഫീക്‌ ഹരീരി,  സുഡാൻ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ്‌ അൽ ബുർഹാൻ , ഫലസ്ത്വീൻ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസ്‌, അറബ്‌ ലീഗ്‌ സെക്രട്ടറി ജനറൽ അഹമ്മദ്‌ അബ്ദുൽ ഗൈത്ത്‌, സൗദി രാജാവ്‌ സൽമാൻ ബിൻ അബ്ദുൽ അസീസ്‌ , കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ , യു.എ.ഈ. പ്രസിഡന്റ്‌ ഖലീഫ ബിൻ സായിദ്‌ , പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം, ഖത്തർ അമീർ തമീം ബിൻ ഹമദ്‌ അൽ താനി , ബഹറൈൻ രാജാവ്‌ ഹമദ്‌ ബിൻ ഈസ അൽ ഖലീഫ , ഒമാൻ സുൽത്താൻ ഹൈഥം ബിൻ താരിഖ്‌ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
മധ്യ പൗരസ്ത്യ ദേശത്ത്‌ സമാധാനം നില നിർത്താൻ പ്രയത്നിച്ച നേതാവായിരുന്നു ശൈഖ്‌ സബാഹ്‌ അൽ അഹമദ്‌ എന്ന്  കേരള മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.അമീറിന്റെ നിര്യാണത്തിൽ കിവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അമീർ വഹിച്ച പങ്ക്‌ വളരെ വലുതാണു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട്‌  അദ്ദേഹം കാട്ടിയ കരുതലും വാൽസല്യവും എന്നും സ്മരിക്കപ്പെടുമെന്നും സ്ഥാനപതി തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Latest