Connect with us

Kerala

കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള കോണ്‍ഗ്രസ് എം പിമാരുടെ നീക്കത്തിനെതിരെ മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള ഏതാനും സിറ്റിംഗ് എം പിമാര്‍ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ പി സി സി പ്രസിഡന്‍ര് മുല്ലപ്പള്ളി രമചന്ദ്രന്‍. എം എല്‍ എ സ്ഥാനം രാജിവെച്ച് എം പിയാകുകയും വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമസഭാ സീറ്റിനായി ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ പറയുന്നു.

കെ മുരളീധരനും ബെന്നി ബെഹന്നാനും രാജിവെച്ചതിലും പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലുമുള്ള തന്റെ അതൃപ്തിയും മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കം മുതിര്‍ന്ന നേതാക്കള്‍ക്കും ബാധകമാണെന്നും ഇരട്ടപദവിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുണ്ടായിരുന്നത്. എന്നാല്‍ ഏതാനും എം പിമാര്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചത് അടക്കമുള്ള വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ലഭിച്ച് അനുകൂല സാഹചര്യം നഷ്ടപ്പെടുത്തുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest