Connect with us

Kerala

ഇസില്‍ കേസില്‍ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം

Published

|

Last Updated

കൊച്ചി | ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുമായി ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ പ്രതി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം. കൊച്ചി എൻ ഐ കോടതി ഒരോ കേസിലും പ്രത്യകം ശിക്ഷയാണ് വിധിച്ചത്. യു എ പി എക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും  ഗൂഢാലോചനക്ക് അഞ്ച് വർഷം തടവും  ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ഐ പി സി 125ന് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും യു എ പി എ 38, 39 വകുപ്പുകൾക്ക് ഏവ് വർഷം തടവുമാണ് ശിക്ഷ. ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതി.

കേസിലെ ഏക പ്രതിയായ സുബ്ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എന്‍ ഐ എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 125 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യ കേസാണിത്. ഐ പി സി 125ന് പുറമെ യു എ പി എ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. എന്നാല്‍ രാജ്യത്തിനെതിരെ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐ പി സി 122-ാം വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാന്‍ എന്‍ ഐ എക്കായിരുന്നില്ല.

 

 

Latest