Connect with us

Ongoing News

കര്‍ഷകര്‍ കരയുമ്പോള്‍ ചിരിക്കുകയല്ല വേണ്ടതെന്ന് സോഷ്യല്‍ മീഡിയ

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലിനെതിരെ രാജ്യവ്യാപക കര്‍ഷക പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോള്‍ ചിരിക്കുകയല്ല വേണ്ടതെന്ന് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കില്‍ ട്രന്‍ഡിംഗായ ചിരി ചലഞ്ചിനെതിരെയാണ് വിമര്‍ശമുയരുന്നത്. ചര്‍ച്ചകള്‍ വഴിമാറ്റിവിടാനുള്ള ചില ശക്തികളുടെ ശ്രമമാണ് ഇതെന്നും നിരീക്ഷണമുണ്ട്.

കേന്ദ്ര സര്‍ക്കാറിനെതിരെ ജനരോഷമുയരുമ്പോഴെല്ലാം ഇത്തരം വില കുറഞ്ഞ ചലഞ്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ് ആകാറുണ്ടെന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢശ്രമമാണ് ഇതെന്നും പലരും ചൂണ്ടിക്കാട്ടി. രണ്ട്- മൂന്ന് ദിവസത്തിനിടെയാണ് ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചും ഫേസ്ബുക്കില്‍ ട്രന്‍ഡിംഗായത്. ജീവിത പങ്കാളിയോടൊപ്പമുള്ള ചിത്രങ്ങളും ചിരിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്.

ഈ ദിവസങ്ങളില്‍ തന്നെയാണ് കനത്ത പ്രതിഷേധങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ രാജ്യസഭയില്‍ കര്‍ഷക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്. മാത്രമല്ല, ഉത്തരേന്ത്യയില്‍ കനത്ത കര്‍ഷക പ്രക്ഷോഭവും ഈ ദിവസങ്ങളിലുണ്ടായിരുന്നു.

https://www.facebook.com/permalink.php?story_fbid=3484612924941153&id=100001774383912 

അതേസമയം, ചിരി ചലഞ്ചിന് ബദലായി കര്‍ഷകര്‍ക്കൊപ്പം എന്ന ചലഞ്ച് ഉയര്‍ന്നുവരുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന്റെയും കഴിഞ്ഞ വര്‍ഷത്തെ കാല്‍നട പ്രകടനത്തിന്റെയുമെല്ലാം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുള്ള പ്രതിഷേധവും സജീവമാണ്. ജീവിക്കാന്‍ വേണ്ടി പോരാടുന്ന കര്‍ഷകരുടെ കണ്ണീരിനൊപ്പം, വരണ്ടുണങ്ങിയ വിണ്ടുകീറിയ പാടം പോലെ പാദം, അതുതന്നെ ഇന്ത്യയുടെ ഭൂപടം, എന്നും അധ്വാനിക്കുന്ന മനുഷ്യര്‍ക്കൊപ്പം തുടങ്ങിയ കുറിപ്പുകളും യുവ എഴുത്തുകാരന്‍ അമല്‍ പിരപ്പന്‍കോട് അടക്കമുള്ളവര്‍ പങ്കുവെച്ചു.

https://www.facebook.com/NationalSSF/posts/1617144608459741

#standwithfarmerschallenge, #withfarmerschallenge, #standwithfarmser, #withfarmser തുടങ്ങിയ ഹാഷ്ടാഗുകളിലാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്.

https://www.facebook.com/sreejith.divakaran.50/posts/10223888425413991 

Latest