സാമ്പത്തിക മുരടിപ്പ് വ്യക്തമാക്കി ഇന്ത്യയില്‍ ഇന്ധന ആവശ്യം കുറയുന്നു

Posted on: September 21, 2020 5:35 pm | Last updated: September 21, 2020 at 5:37 pm

ന്യൂഡല്‍ഹി | രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് വ്യക്തമാക്കി 2020 സാമ്പത്തിക വര്‍ഷത്തെ ഇന്ധന ആവശ്യത്തിന്റെ തോത് ഫിച്ച് സൊല്യൂഷന്‍സിന്റെ നിരീക്ഷണപ്രകാരം കുറഞ്ഞു. -9.4 ശതമാനത്തില്‍ നിന്ന് -11.5 ശതമാനത്തിലേക്കാണ് ഫിച്ച് കുറച്ചത്.

ഫിച്ച് റിപ്പോര്‍ട്ട് പ്രകാരം യഥാര്‍ഥ ജി ഡി പി 8.6 ശതമാനം കുറയും. നേരത്തേയുണ്ടായിരുന്ന -4.5 ശതമാനത്തില്‍ നിന്നാണ് ഈ കുറവുണ്ടാകുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജി ഡി പി 23.9 ശതമാനം കുറഞ്ഞിരുന്നു. റെക്കോര്‍ഡ് കുറവായിരുന്നു ഇത്.

ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയും വരുമാന നഷ്ടവും കാരണം ജനങ്ങള്‍ പണം ചെലവഴിക്കാന്‍ മടിക്കുന്നുണ്ട്. ഇത് ബിസിനസ്സ് നിക്ഷേപങ്ങളില്‍ ഇടിവ് വരുത്തുന്നതാണ്. ഗതാഗത മേഖലക്കും വലിയ തിരിച്ചടിയാണ് കൊറോണവൈറസ് വ്യാപനം കാരണമുണ്ടായതെന്നും ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ  ജി ഡി പി: ഇടിവിന്റെ കണക്കെടുക്കുമ്പോള്‍