എന്‍ഐഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Posted on: September 17, 2020 11:17 am | Last updated: September 17, 2020 at 5:53 pm

കൊച്ചി | മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ ഐ എ ഓഫീസിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മന്ത്രിക്കെതിരെ പ്രതിഷേധമാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ പ്രതിപക്ഷ സംഘടനകളെക്കൂടാതെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന സൂചനയുമുണ്ട്.അതേ സമയം കൊച്ചി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് എന്‍ഐഎ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

രാവിലെ ആറ് മണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫീസിലെത്തിയത്.