Connect with us

Kerala

ജലീലിന്റെ സുരക്ഷ സംബന്ധിച്ച് വ്യാജ ഫോട്ടോ പങ്കുവെച്ച് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്നും തിരുവനന്തപുരത്തക്കേ് യാത്ര ചെയ്ത മന്ത്രി ജലീലിനായി ഒരുക്കിയ സുരക്ഷാ സംവിധാനമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വ്യാജ ഫോട്ടോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ജലീലിന്റെ വാഹനം കടന്നുപോകുന്ന വഴിനീളെ പോലീസിനെ വിന്യസിച്ചെന്ന് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത് സ്ത്രീ പ്രവേശനവുായി ശബരിമലയിലുണ്ടായ പ്രതിഷേധ കാലത്തെ ഫോട്ടോ.

2018 ഒക്ടോബറില്‍ ശബരിമല നിലക്കലില്‍ പ്രതിഷേധക്കാരെ തടയുന്നതിനായി പോലീസ് ഒരുക്കിയ സുരക്ഷാ സംവിധാനത്തിന്റെ ഫോട്ടോയാണിത്.
ഞായറാഴ്ചയാണ് സതീശന്‍ ഫേസ്ബുക്കില്‍ ഇത്തരമൊരു ഫോട്ടോയിട്ടത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള തന്റെ യാത്രയില്‍ വഴിനിറയെ പോലീസുകാരെ കണ്ടെന്നും ഇന്ത്യന്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ വരുന്നതുപോലെയുള്ള പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ആര്‍ക്കാണ് ഈ സുരക്ഷ എന്ന അന്വേഷിച്ചപ്പോഴാണ് കെ ടി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുന്നത് പ്രമാണിച്ച് ഒരുക്കിയ സുരക്ഷയാണെന്ന് മനസിലായതെന്നുമായിരുന്നു സതീശന്റെ പോസ്റ്റ്.

പോലീസ് മതിലുകെട്ടി ജലീലിനെ കൊണ്ടുവരികയാണെന്നും അത്ര വിലപിടിപ്പുള്ള മൊതലാള് വരുന്നതെന്നും പറഞ്ഞായിരുന്നു വി ഡി സതീശന്റെ പോസ്റ്റ്.
എന്നാല്‍ സതീശന്‍ പങ്കുവെച്ച ഫോട്ടോയില്‍ ഒരു പോലീസുകാരന്‍ പോലും മാസ്‌കോ, ഗ്ലൗസോ ധരിച്ചിരുന്നില്ല. ഇതോടെയാണ് ഫോട്ടോയുടെ ആധികാരികത തേടി ചിലര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സതീശന്‍ ഉപയോഗിച്ച ഫോട്ടോ പഴയതാണെന്ന് വ്യക്തമായത്.