ഡല്‍ഹി കലാപം: യെച്ചൂരിയെ ഉള്‍പ്പെടെ കുറ്റപത്രത്തില്‍ പെടുത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനെന്ന് ചെന്നിത്തല

Posted on: September 13, 2020 8:09 am | Last updated: September 13, 2020 at 10:32 am

തിരുവനന്തപുരം | ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ പങ്കാളികളാണെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദൗര്‍ഭാഗ്യകരമായ നീക്കമാണെന്ന് ചെന്നിത്തല ട്വിറ്ററില്‍ കുറിച്ചു.

യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, അധ്യാപകനും സന്നദ്ധ പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ് തുടങ്ങിയവരുടെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ഡല്‍ഹി പോലീസിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.