അസീര്‍ പര്‍വതനിരകളില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

Posted on: September 5, 2020 12:02 am | Last updated: September 5, 2020 at 12:02 am

അസീര്‍ | അസീര്‍ പര്‍വതനിരകളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അസീര്‍ മേഖല സിവില്‍ ഡിഫന്‍സ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് രണ്ടുപേര്‍ അസീര്‍ അബഹ കിഴക്കന്‍ മലയിടുക്കില്‍ വീണു കിടക്കുന്നതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നുവെന്ന് അസീര്‍ മേഖല സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മാധ്യമ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ സയ്യിദ് പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഇവരെ റെഡ് ക്രസന്റ് മെഡിക്കല്‍ ടീം ആശുപത്രിയിലേക്ക് മാറ്റി.