Connect with us

Covid19

ലോകത്ത് കൊവിഡ് പടരുന്നത് അതിശീഘ്രം; സ്ഥിരീകരിച്ചത് 2,53,93,379 കേസുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് പടരുന്നത് അതിതീവ്ര ഗതിയില്‍ തന്നെ. വേള്‍ഡോമീറ്ററിന്റെ കണക്കു പ്രകാരം 2,53,93,379 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. 8,50,669 പേര്‍ മരിച്ചു. 1,77,10,715 പേര്‍ക്ക് അസുഖത്തില്‍ നിന്ന് മുക്തരായി.

അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 61,73,328 പേരാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റിവായത്. 1,87,225 പേരുടെ ജീവന്‍ പൊലിഞ്ഞു. 34,25,727 പേര്‍ രോഗമുക്തരായി. ബ്രസീലില്‍ 38,62,311 പേരെ മഹാമാരി പിടികൂടി. 1,20,896 പേര്‍ മരിച്ചു. 30,31,559 പേര്‍ രോഗത്തില്‍ നിന്ന് മോചനം നേടി. ഇന്ത്യയില്‍ 36,24,613 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 64,646 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു.

---- facebook comment plugin here -----

Latest