Kerala
വെഞ്ഞാറമൂട് കൊലപാതകം ആസൂത്രിതം, കോണ്‍ഗ്രസിന്റെ അറിവോടെ: കടകംപള്ളി

തിരുവനന്തപുരം | വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അറിവോടെയുള്ള ആസൂത്രിത കൊലപാതകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകത്തിന്റെ രീതി ഇതാണ് തെളിയിക്കുന്നത്. സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോണ്‍ഗ്രസ് ഗുണ്ടകളുടെ കേന്ദ്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
“പ്രദേശത്തെ ചില വിദ്യാര്‍ഥികളും യുവാക്കളും അടുത്തിടെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പെരുന്നാള്‍ സമയത്ത് ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ ഓണം തുടങ്ങുന്ന ദിവസം തന്നെ ക്രൂരമായ ആക്രമണം നടത്തി രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരിക്കുകയാണ്. രണ്ട് കുടുംബമാണ് അനാഥമാക്കപ്പെട്ടത്.” സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നതിന്റെ ഭാഗമാണ് ഈ സംഭവമെന്നും കടകംപള്ളി ആരോപിച്ചു.