Connect with us

National

ജിതിൻ പ്രസാദയെ ലക്ഷ്യമിടുന്നത് നിർഭാഗ്യകരമെന്ന് കപിൽ സിബൽ

Published

|

Last Updated

ന്യൂഡൽഹി| കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് നൽകിയ കത്തിൽ ഒപ്പിട്ട മുതിർന്ന നേതാവ് ജിതിൻ പ്രസാദക്കെതിരായ നടപടിയിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. യു പിയിലെ പാർട്ടി നേതാക്കൾ ജിതിൻ പ്രസാദയെ ലക്ഷ്യം വെക്കുന്നത് നിർഭാഗ്യകരമാണ്. പാർട്ടിക്കെതിരെ പോരാടി സമയവും ഊർജവും പാഴാക്കുന്നതിന് പകരം ബി ജെ പിയെ പ്രതിരോധിക്കാൻ ഉപയോഗിക്കൂവെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.

ദേശീയ നേതൃത്വത്തെ വിമർശിച്ച് സോണിയക്ക് നൽകിയ കത്തിൽ ഒപ്പിട്ട പ്രവർത്തക സമിതി ക്ഷണിതാവ് ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്നാണ് യു പിയിലെ ലഖിംപൂർ യൂനിറ്റ് പ്രമേയം പാസ്സാക്കിയത്. കത്തിൽ ഒപ്പിട്ട നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിൽ കപിൽ സിബലും മനീഷ് തിവാരിയും ഉൾപ്പെടെ 23 പേരാണ് ഒപ്പിട്ടിരുന്നത്.