തൃശൂർ ജില്ലയിൽ ഇന്ന് 46 പേർക്ക് കൂടി കൊവിഡ്; 62 പേർ രോഗമുക്തരായി

Posted on: August 24, 2020 8:19 pm | Last updated: August 24, 2020 at 8:19 pm

തൃശൂർ |  തൃശൂർ ജില്ലയിൽ ഇന്ന് 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3223 ആണ്. ഇതുവരെ രോഗമുക്തരായത് 2255പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 4 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 3, ചാലക്കുടി ക്ലസ്റ്റർ 3, ദയ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2, വാടാനപ്പളളി ജനത ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 29, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ.

ഇന്നത്തെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 74, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 40, കില ബ്ലോക്ക് 1 ത്യശ്ശൂർ-75, കില ബ്ലോക്ക് 2 ത്യശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-130, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -14, സി.എഫ്.എൽ.ടി.സി കൊരട്ടി – 54, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 8, ഡി .എച്ച്. വടക്കാഞ്ചേരി – 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 85, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ-1, ഹോം ഐസോലേഷൻ – 19.

നിരീക്ഷണത്തിൽ കഴിയുന്ന 9202 പേരിൽ 8183 പേർ വീടുകളിലും 1019 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 78 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 710 പേരെ തിങ്കളാഴ്ച (ആഗസ്റ്റ് 24) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 733 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
തിങ്കളാഴ്ച (ആഗസ്റ്റ് 24) 814 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 71593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 70593 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11437 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച (ആഗസ്റ്റ് 24) 317 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 70 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
തിങ്കളാഴ്ച (ആഗസ്റ്റ് 24) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 410 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ALSO READ  പത്ത് കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. സമ്പർക്കം- കുന്ദംകുളം – 19 പുരുഷൻ.
2. സമ്പർക്കം- കുന്ദംകുളം – 45 സ്ത്രീ പുരുഷൻ.
3. സമ്പർക്കം- കുന്ദംകുളം – 15 പുരുഷൻ.
4. സമ്പർക്കം- കുന്ദംകുളം – 52
5. സമ്പർക്കം- കടങ്ങോട് – 18 പുരുഷൻ.
6. സമ്പർക്കം- ഊരകം – 57 സ്ത്രീ.
7. സമ്പർക്കം- എം.ജി. കാവ് – 23 പുരുഷൻ.
8. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 55 പുരുഷൻ.
9. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 46 സ്ത്രീ.
10. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 29 പുരുഷൻ.
11. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 58 പുരുഷൻ.
12. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
13. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 22 പുരുഷൻ.
14. സമ്പർക്കം- കൊടകര – 34 പുരുഷൻ.
15. സമ്പർക്കം- കൊടകര – 10 പെൺകുട്ടി.
16. സമ്പർക്കം- കൊടകര – 5 ആൺകുട്ടി.
17. സമ്പർക്കം- വിൽവട്ടം – 63 സ്ത്രീ.
18. സമ്പർക്കം- കൂർക്കഞ്ചേരി – 4 പെൺകുട്ടി.
19. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 51 സ്ത്രീ.
20. സമ്പർക്കം- കൊടകര – 3 ആൺകുട്ടി.
21. സമ്പർക്കം – തൃശ്ശൂർ കോർപ്പറേഷൻ – 32 പുരുഷൻ.
22. സമ്പർക്കം- മേലൂർ – 20 സ്ത്രീ.
23. സമ്പർക്കം- ചേലക്കര – 37 സ്ത്രീ.
24. സമ്പർക്കം- മുണ്ടത്തിക്കോട് – 38 പുരുഷൻ.
25. സമ്പർക്കം- തെക്കുംകര – 4 മാസം ആൺകുട്ടി.
26. സമ്പർക്കം- എരുമപ്പെട്ടി – 37 പുരുഷൻ.
27. സമ്പർക്കം- മുണ്ടത്തിക്കോട് – 15 ആൺകുട്ടി.
28. സമ്പർക്കം- മുണ്ടത്തിക്കോട് – 57 പുരുഷൻ.
29. സമ്പർക്കം- തോളൂർ – 26 സ്ത്രീ.
30. ഉറവിടമറിയാത്ത പഴുവിൽ സ്വദേശി – 48 സ്ത്രീ
31. ഉറവിടമറിയാത്ത തൃശ്ശൂർ കോർപ്പറേഷൻ സ്വദേശി – 28 സ്ത്രീ
32. ഉറവിടമറിയാത്ത – തെക്കുംകര – 42 സ്ത്രീ.
33. ഉറവിടമറിയാത്ത – കല്ലേപ്പാടം – 49 പുരുഷൻ.
34. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ -മണലൂർ – 27 സ്ത്രീ.
35. അമല ക്ലസ്റ്റർ- തോളൂർ – 35 പുരുഷൻ.
36. അമല ക്ലസ്റ്റർ- തോളൂർ – 32 പുരുഷൻ.
37. അമല ക്ലസ്റ്റർ- അളഗപ്പനഗർ – 47 സ്ത്രീ.
38. ചാലക്കുടി ക്ലസ്റ്റർ- പേരാമ്പ്ര – 49 പുരുഷൻ.
39. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 50 പുരുഷൻ.
40. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 48 സ്ത്രീ.
41. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ- കോലഴി- 56 സ്ത്രീ.
42. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ – പിലാക്കോട് – 36 സ്ത്രീ.
43. ഗുജറാത്ത് – കൊരട്ടി – 62 സ്ത്രീ
44. ഗുജറാത്ത് – കൊരട്ടി – 72 പുരുഷൻ
45. ഗുജറാത്ത് – കൊരട്ടി – 37 പുരുഷൻ
46. തമിഴ്‌നാട് – കോലഴി – 30 പുരുഷൻ

ALSO READ  സംസ്ഥാനത്ത് ഇന്ന് 61 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; 26 പുതിയ ഹോട്ട് സ്പോട്ടുകൾ

കണ്ടെയ്ൻമെന്റ് സോണുകൾ
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 45, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡുകൾ 02, 05, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 24, 48, 50 (ലാലൂർ സുബ്രഹ്മണ്യക്ഷേത്രസമീപമുളള ക്രിമിറ്റോറിയം റോഡിലെ ലാലൂർ ജംഗ്ഷൻ ഒഴികെ), വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ് 10, 11, കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 06, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03, മുളളൂർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 03, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03, 04, കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 15, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 12, എളവളളി ഗ്രാമപഞ്ചായത്ത് വാർഡ് 12, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 04, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 04 (മുരിക്കങ്ങൾ ജംഗ്ഷൻ ഉൾപ്പെട്ട പ്രദേശം), 05 (മുപ്ലീ പത്തുകുളങ്ങര ഒഴികെയുളള പ്രദേശം).