Kerala
കണ്ണൂരില്‍ കുഴഞ്ഞ് വീണ് മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇബ്രാഹിം (63) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്‌സാണ്ടര്‍ (76 ) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച മറ്റൊരാള്‍. ക്യാന്‍സര്‍ രോഗബാധിതനുമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
---- facebook comment plugin here -----