Connect with us

National

പ്രവര്‍ത്തനം സുതാര്യം; ആരോടും പക്ഷപാതിത്തമില്ല: നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

Published

|

Last Updated

മുംബൈ | ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് നേരെ കണ്ണടക്കുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമാണെന്നും ജനാധ്യപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത്ത് മോഹന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക് പക്ഷപാതിത്തപരമായി പെരുമാറുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇത് ഗൗരവത്തിലെടുത്ത് തങ്ങളുടെ നിലപാട് വ്യക്തമാക്കുവാനുള്ള അവസരമായി കാണുകയാണ്. എല്ലാ തരം വിദ്വേഷ പ്രചാരണങ്ങളെയും അപലപിക്കുന്നു. ഫേസ്ബുക്ക് വാളില്‍ എന്ത് അനുവദിക്കണം അനുവദിക്കണ്ട എന്നത് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെയും ദേീയതയുടെയും പേരില്‍ വ്യക്തികള്‍ക്ക് എതിരായ ആക്രമണങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കും. വിദ്വേഷ പ്രവസംഗങ്ങള്‍ക്ക് ഫേസ്ബുക്കില്‍ സ്ഥാനമില്ല. ഇത്തരം പോസ്റ്റുകള്‍ നിഷ്പക്ഷമായി തടയും. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും നേതാവിനേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ ലോകത്താകമാനം ഞങ്ങള്‍ ഈ നയം നടപ്പിലാക്കുമെന്നും അജിത്ത് മോഹന്‍ വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ നടപടി എടുക്കുന്നതിനെ ഫേസ്ബുക്ക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ തടഞ്ഞുവെന്ന് രാജ്യാന്തര മാധ്യമമായ വാള്‍സ്ട്രീററ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വന്‍ വിവാദമായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് വിശദീകരണ കുറിപ്പിറക്കിയത്.