National
ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞു വീണു നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഡല്‍ഹിയിലെ സാകേതിലാണ് സംഭവം. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
സാകേത് പ്രദേശത്തെ ജെ ബ്ലോക്കിലെ മതിലാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. അപകടത്തില്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുണ്ടായി. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
ഡല്‍ഹിയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഓഗസ്റ്റ് 23 വരെ ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
---- facebook comment plugin here -----