Connect with us

Kerala

ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള കരാര്‍രേഖ ഇ ഡിക്ക് കൈമാറി

Published

|

Last Updated

കൊച്ചി | ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ ഒപ്പുവെച്ച ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസിന് ഇ ഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ നല്‍കിയത്.

ധാരണാപത്രം പുറത്തുവിടണമെന്നും ധാരണപത്രത്തിലെ വ്യവസ്ഥകള്‍ എന്ത് എന്നുളളത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നേരത്തേ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം ഇക്കാര്യങ്ങള്‍ ഉന്നയിക്കുകയും അനില്‍ അക്കര എം എല്‍ എ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇ ഡി ആവശ്യപ്പെട്ടതോടെ മുഴുവന്‍ രേഖയും കൈമാറുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest