Kerala
മുഖ്യമന്ത്രിയുടേയും ഏഴ് മന്ത്രിമാരുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴുമന്ത്രിമാരുടെയും കൊവിഡ് പരിശോധ ഫലം വന്നു. എല്ലാവരുടേയും പരിശോധന ഫലങ്ങളും നെഗറ്റീവാണ്. മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന്‍, വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ടി ജലീല്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെയും പരിശോധന ഫലങ്ങളും നെഗറ്റീവാണ്.
മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂര്‍ വിമാന അപകട സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള സംഘം നിരീക്ഷണത്തില്‍ പോയത്. തുടര്‍ന്ന് എല്ലാവരും കൊവിഡ് പരിശോധനക്ക് വിധേയരാകുകയായിരുന്നു. ഫലം നെഗറ്റീവാണെങ്കിലും കൊവിഡ് മപ്രോട്ടോകോള്‍ അനുസരിച്ച് എല്ലാവരും നിരീക്ഷണത്തില്‍ തുടരും.
---- facebook comment plugin here -----