Connect with us

National

നിതീന്യാവ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തല്‍: പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും മറ്റ് നാല് ജസ്റ്റിസുമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത ഭൂഷണ്‍ കുറ്റക്കാരാനെന്ന് സുപ്രീം കോടതി.

വിധി ഈ മാസം 20ന് പ്രഖ്യാപിക്കും. നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കോടതി അടച്ചിടാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്കെതിരേയും ഭൂഷണ്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയത്. കോടതിയെ അവഹേളിക്കുന്നതിനുള്ള ശിക്ഷ ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. അദ്ദേഹത്തിന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരേ ജൂലൈ 22ന് സുപ്രീംകോടതി പ്രശാന്ത് ഭൂഷണിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Latest