Connect with us

Covid19

ഹിമാചല്‍ മുഖ്യമന്ത്രിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

Published

|

Last Updated

ഷിംല| ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ക്കും ഗണ്‍മാനുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഉനയിലേക്ക് പോകാനായി ഈ മാസം ഏഴിന് കംഗ്രയില്‍ നിന്ന് ജ്വാലമുഖിയിലേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത സംഘത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഉന യാത്ര മാറ്റിയതോടെ ഇരുവരും ഷിംലിലേക്ക് തിരിച്ച് പോയിരുനനു. ഈ മാസം ആറിനും എട്ടിനും ഇടയിലാണ് ജയറാം യാത്ര ചെയ്തത്. ആരോഗ്യ വിദഗ്ധര്‍ ഇരുവരുടെയും കോണ്‍ടാക്റ്റ് ട്രേസിംഗ് ആരംഭിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയരുന്നു. അവരില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ബി ജെ പി നേതാവ് ശാന്ത കുമാര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഉദ്യോഗസ്ഥരെയും ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest