National
കൊവിഡ്: മുംബൈയില്‍ രണ്ടാംഘട്ട ശ്രവ പരിശോധന പഠനം ആരംഭിച്ചു

മുംബൈ| കൊവിഡ് അതിഭീകരമായി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മുംബൈയില്‍ രണ്ടാംഘട്ട ശ്രവ പരിശോധന പഠനം ആരംഭിച്ചു. എത്ര ആളുകളില്‍ വൈറസിനെതിരായ ആന്റി ബോഡി വികസിപ്പിച്ചു എന്നതാണ് പഠന വിധേയമാക്കുന്നത്. ദാദര്‍, മുധംഗ, ധാരാവി, ദിയോനര്‍, ഗോവാന്ദി, ദാഹിസാര്‍ എന്നിവടങ്ങളിലാണ് ശ്രവ പിരശോധന പഠനം ആരംഭിച്ചത്.
കഴിഞ്ഞ മാസവും സമാന പഠനം നടത്തിയിരുന്നതായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഈ പഠനം കൊണ്ട് അണുബാധ എത്രത്തോളം വ്യാപിച്ചുവെന്നും എത്രത്തോളം ഇമ്മ്യുണിറ്റി നല്‍കുന്നുവെന്നും അറിയാന്‍ സാധിക്കും. സര്‍വേക്കുള്ള പേപ്പര്‍ വര്‍ക്ക് ഇന്ന് തുടങ്ങുമെന്നും അഡീഷനല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സുരേഷ് കാക്കാനി പറഞ്ഞു.
12 ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അണുബാധക്കെതിരായ ആന്റിബോഡിയുടെ വ്യാപനം പരിശോധിക്കുന്നതിനായി ഒരു വ്യക്തിയുടെ രക്തം സെറം പരിശോധിക്കുന്നതാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 8870 പേരില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ 6936 സാംപിളുകള്‍ പഠന വിധേയമാക്കി.