Covid19
കൊവിഡ് വാക്‌സിൻ; സെറം ബിൽ ഗേറ്റ്‌സുമായി കൈകോർക്കുന്നു
ന്യൂഡൽഹി| കൊവിഡ് വാക്‌സിന്റെ ഉത്പാദനവും വിതരണവും വേഗത്തിലാക്കാൻ രാജ്യത്തെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബിൽ ഗേറ്റ്‌സുമായി കൈകോർക്കുന്നു. 10 കോടി കൊവിഡ് വാക്‌സിന്റെ ഉത്പാദനവും ലഭ്യതയും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് സെറം ബിൽ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിക്കുന്നത്. ഇതിന് പുറമേ ഗവി, ദി വാക്‌സിൻ അലയൻസ് എന്നിവരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രമുഖ കമ്പനിയായ ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകൾ ഇന്ത്യയിലും മറ്റു പിന്നാക്ക രാജ്യങ്ങളിലും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകൾക്ക് അനുമതി ലഭിക്കുന്ന പക്ഷം മാസങ്ങൾക്കകം ഇന്ത്യയിൽ മാത്രം 10 കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണത്തിന് സജ്ജമാക്കും.
---- facebook comment plugin here -----



