നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ​ മരിച്ച നിലയിൽ കണ്ടെത്തി

Posted on: July 31, 2020 10:58 pm | Last updated: July 31, 2020 at 10:58 pm

പുലാമന്തോൾ | വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിൻെറ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആഴ്ചകൾക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ മുകളിലെ നിലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയർകെയ്സിൽ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോൾ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കണ്ടത്. സംശയം തോന്നിയ വീട്ടുകാർ കയറി നോക്കിയപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാക്കിയതിനു ശേഷം സംസ്​കാരത്തിനുള്ള നടപടികൾ സ്വീകരിക്കും.   മാതാവ്: റംല. സഹോദരിമാർ: രഹ്ന, റിൻ ശാന.