Connect with us

National

രാജ്യത്ത് കൊവിഡ് മരണനിരക്ക് 2.25 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡൽഹി| ഇന്ത്യയിൽ കൊവിഡ് മൂലമുള്ള മരണനിരക്ക് ക്രമാതീതമായി കുറയുന്നുവെന്ന് സർക്കാർ. രാജ്യത്ത് ഇപ്പോൾ 2.25 ശതമാനമാണ് കൊവിഡ് മരണനിരക്കെന്നും ഇത് ലോകത്തിൽ വെച്ച് ഏറ്റവും താഴ്ന്ന മരണനിരക്കാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യം ഇപ്പോഴും കൊവിഡിനെതിരെയുള്ള പോരാട്ടം തടുരുകയാണ്. വീടുകൾകയറിയുള്ള സർവേകൾ, കൃതൃതയാർന്ന പരിശോധനകൾ, ശരിയായ ചികിത്സാ സൗകര്യം, പ്രത്യേക പരിചരണം എന്നിവ മൂലമാണ് രാജ്യത്തിന്റെ മരണനിരക്ക് കുറക്കാൻ സാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശ പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗുരുതരമായ പല കേസുകളും ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെയാണ് മരണനിരക്ക് കുറയാൻ കാരണമായത്. അതിനാൽ, ഫീൽഡ് ഹെൽത്ത് കെയർ വർക്കർമാരെ ഉപയോഗിച്ച് അപകടസാധ്യതയുള്ള ജനങ്ങളുടെ പരിചരണത്തിന് മുൻഗണന നൽകുന്നുണ്ട്. ജൂൺ പകുതിവരെ ഇന്ത്യയുടെ കൊവിഡ് മരണനിരക്ക് 3.33 ശതമാനമായിരുന്നു. ഇന്നത് 2.25 ശതമാനമായി കുറഞ്ഞ ആശ്വാസത്തിലാണ് രാജ്യം.

മരണനിരക്കിന് പുറമെ, രാജ്യത്തെ രോഗമുക്തി നിരക്കും കൂടിവരികയാണ്. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിനം 30,000 ലധികം ആളുകളാണ് രോഗമുക്തരാകുന്നത്. നിലവിൽ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ കണക്ക് 64.23 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ പകുതിയോടെ 53 ശതമാനമായിരുന്നു രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 9,52,743 പേരാണ് കൊവിഡിൽ നിന്ന് മുക്തമായത്.

24 മണിക്കൂറിനിടെ 35,176 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. നിലവിൽ ചികിത്സയില കഴിയുന്നവരേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവരുമട എണ്ണം. 4,96,988 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടിയവരും ചികിത്സയിൽ കഴിയുന്നവരും തമ്മിലുള്ള അന്തരം 455,744 ആണ്. രോഗമുക്തി-മരണനിരക്ക് അനുപാതം 96.6 3.4 ആണെന്നും സർക്കാർ വ്യക്തമാക്കുന്നു.