Connect with us

National

വീടിന്‌റെ മതിൽ ഇടിഞ്ഞുവീണ് മാതാവും കുഞ്ഞും മരിച്ചു

Published

|

Last Updated

ന്യൂഡൽഹി| തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം വിഹാർ പ്രദേശത്ത് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ കരി സർദാർ(25),മകൻ മഹാബൂർ എന്നിവരാണ് മരിച്ചത്.

കനത്ത മഴ പെയ്തതോടെയാണ് സമീപത്തുള്ള വീടിന്റെ മതിൽ ഇവരുടെ കുടിലിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. ഈ സമയം യുവതിയും കുഞ്ഞും ഭർത്താവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ഒഴികെ മറ്റെല്ലാവരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. പിന്നീട് അയൽവാസികളുടെ സഹായത്തോടെയാണ് ഭർത്താവ് അബോധാവസ്ഥയിലുള്ള യുവതിയെയും കുഞ്ഞിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവിന്റെ പരാതിയിൽ ഐ പി സി വകുപ്പുകൾ പ്രകാരം അയൽവാസിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതി അന്വേഷിച്ചുവരുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest