Covid19
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിച്ച സംഭവം: ബി ജെ പി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

കോട്ടയം | മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിച്ച സംഭവത്തില്‍ ബി ജെ പി കൗണ്‍സിലര്‍ ഹരികുമാറിനെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുന്നതാണ് ബി ജെ പി കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ജനവാസ മേഖലയിലെ ശ്മശാനത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ശ്മശാനത്തിന്റെ കവാടം പ്രതിഷേധക്കാര്‍ അടച്ചു. പിന്നീട് എം എല്‍ എയും കലക്ടറും മറ്റും ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയും സംസ്‌ക്കാരം നടത്തുകയുമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അമ്പതില്‍ അധികം പേര്‍ പ്രതിഷേധിച്ചത്.
---- facebook comment plugin here -----