National
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ഫാറുഖ് അബ്ദുല്ല

ജമ്മു| ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയട്ട് ആഗസ്റ്റ് അഞ്ചിന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കും. ഈ അവസരത്തില്‍ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
സുപ്രീംകോടതി നീതി നടപ്പാക്കുമെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ നടപടി പിന്‍വലിക്കുമെന്ന് പ്രതിക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം നടത്തിയ ആദ്യ മാധ്യമ അഭിമുഖത്തിലാണ് സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ പാര്‍ട്ടി എല്ലാ ജനാധിപത്യപരമായ രീതികളിലുടെ ഇതിനെതിരേ പോരാടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച ജമ്മുകശ്മീരിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നതിന് കഴിയില്ലെന്നും തീവ്രവാദത്തെ ഇല്ലാതാക്കാനാവില്ലെന്നും പറഞ്ഞാണ് കേന്ദ്രം റദ്ധാക്കിയത്.