കുവൈത്തില്‍ 2,370 തടവുകാര്‍ക്ക് മാപ്പ്; 958 പേര്‍ ഉടന്‍ ജയില്‍ മോചിതരാകും

Posted on: July 26, 2020 6:25 am | Last updated: July 26, 2020 at 7:01 am

കുവൈത്ത് സിറ്റി | കുവൈത്തില്‍ 2,370 തടവുകാര്‍ക്ക് മാപ്പ് നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവായി. ഇതു പ്രകാരം 958 പേര്‍ ഉടന്‍തന്നെ ജയില്‍ മോചിതരാകും. മറ്റുള്ളവര്‍ക്ക് ശിക്ഷാ ഇളവുകളും പിഴയിളവും അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പബ്ലിക് പ്രോസിക്യൂഷന്റെ പരിശോധനക്കു ശേഷം ജയില്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് മോചനത്തിനുള്ള നടപടി സ്വീകരിച്ചത്.