Connect with us

National

ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ച് കൂട്ടി അശോക് ഗെഹ്ലോട്ട്

Published

|

Last Updated

ജയ്പൂര്‍| സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഗഹലോട്ട് മന്ത്രിമാരുയെ യോഗം വിളിച്ചത്. ഇന്ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുക.

നിയമസഭാ സമ്മേളനം തടഞ്ഞ ഗവര്‍ണറുടെ നടപിടിയെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. സമ്മേളനം വിളിച്ച് കൂട്ടണമെന്ന് വീണ്ടും ഗവര്‍ണറോട് നിര്‍ദേശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിര്‍ദേശം മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ഗവര്‍ണര്‍ക്ക് അയക്കും.

---- facebook comment plugin here -----

Latest