Connect with us

Kerala

ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; നിസ്‌കാരം പള്ളികളില്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് മുസ്‌ലിം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നുവെന്നും സര്‍ക്കാറിന് അവര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ പരമാവധി കുറച്ച് ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക എന്ന ധാരണയിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് മതനേതാക്കള്‍ അറിയിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല.

നിസ്‌കാരത്തിന് നൂറു പേരില്‍ അധികമുണ്ടാകില്ല. ഉള്ളവര്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. ബലികര്‍മവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തുറക്കാതിരിക്കുന്ന പള്ളികളില്‍ തത് സ്ഥിതി തുടരും.