Connect with us

National

രാമജന്‍മ ഭൂമിയിലെ കരകൗശലവസ്തുക്കള്‍ സംരക്ഷിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി| അയോധ്യയിലെ രാമജന്‍മഭൂമിയില്‍ നിന്ന് കണ്ടെടുത്ത കരകൗശലവസ്തുക്കള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അനാവിശ്യമായ രണ്ട് പൊതുതാത്പര്യ ഹരജികള്‍ സുപ്രീംകോടതി തള്ളി.

സുപ്രീംകോടതിയുടെ സമയം നഷ്ട്ടപ്പെടുത്തിയതിന് ഇരുവരും ഒരുമാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. അയോധ്യ കേസില്‍ അഞ്ചംഗ ബഞ്ച് നേരത്തേ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതുതാത്പര്യ ഹരജിയിലൂടെ വിധിയെ അട്ടിമറക്കാനണ് ശ്രമിക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ബി ആര്‍ ഗവായി, കൃഷ്ണന്‍ മുരാരി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.

സംരക്ഷണം ആവശ്യമുള്ള നിരവധി പുരാവസ്തുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് രാംജന്‍ഭൂമി ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇത്തരം നിസ്സാരമായ ഹരജികള്‍ സമര്‍പ്പിക്കുന്നത് അവസാനിപ്പിക്കണം. ഈ ഹരജയില്‍ നിങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത്. നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നും അഞ്ചംഗ ബെഞ്ചിന്റെ വിധി ആരും പിന്തുടരില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ചോദിച്ച ബഞ്ച് ഹരജി തള്ളുകയായിരുന്നു.

---- facebook comment plugin here -----

Latest