Connect with us

Covid19

കൊവിഡ് സാമൂഹിക വ്യാപനം; തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് സാമൂഹിക വ്യാപനമുണ്ടായ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് മൂന്ന് മേഖലകളായി തിരിച്ച് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീരദേശത്ത് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെ ചരക്കു വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാമെങ്കിലും നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ വാഹനം നിര്‍ത്തരുത്.

പാല്‍, പച്ചക്കറി, പലചരക്ക്, ഇറച്ചി കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്‌കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങളിലാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക.

Latest