Connect with us

National

ബി ജെ പി നേതാവിന്റെ കൊലപാതകം; പോലീസുകാരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ശ്രീനഗര്‍| കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ സംരക്ഷണ ചുമതലക്ക് നിയമിച്ചിരുന്ന 10 പോലീസുകാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ബി ജെ പി നേതാവ് ഷെയ്ഖ് ബാസിം വാരിയും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്‌ഷേ ഇ മുഹമ്മദ് ആണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

തീവ്രവാദിയെ തിരിച്ചറിഞ്ഞതായും ജമ്മുകശ്മീര്‍ ഡി ജി പി പറഞ്ഞു. റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന് വിളിക്കുന്ന പുതിയ തീവ്രവാദ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി പോലീസ് പറഞ്ഞു. ജയ്‌ഷെ, ലഷ്‌കര്‍ ഇ ത്വയിബ, ഹിസ്ബുല്‍ മുജാഹീദ്ധീന്‍ എന്നി സംഘടനയുടെ മുന്നണിയാണിതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ബന്ദിപോരയിലെ വീടിന് നേരെ നടന്ന ആക്രമണത്തിലാണ് ഷെയ്ഖ് വാസിം ബാരിയും പിതാവും സഹോദരനുമടക്കം കൊല്ലപ്പെട്ടത്.

മൂന്ന് പേരും ബി ജെ പി പ്രവര്‍ത്തകര്‍ ആണ്. തീവ്രവാദികള്‍ ആക്രമിച്ച സമയത്ത് സുരക്ഷാഉദ്യോഗസ്ഥരെ കാണാതായതായും പോലീസ് പറഞ്ഞു. രാത്രി 8.30ഓടെയാണ് ഇവരുടെ വീടിന് നേരെ ആക്രണണമുണ്ടായത്. തീവ്രവാദി ബൈക്കിലെത്തി വെടിയുതിര്‍ക്കുന്ന ദൃശ്യം സി സി ടി വി ദൃശ്യത്തില്‍ വ്യക്തമാണെന്നും പോലീസ് അറിയച്ചു.