Connect with us

Kerala

സോളാര്‍ വിവാദം ഓര്‍ത്തുപോയി; സ്വര്‍ണ കടത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സോളാര്‍ വിവാദം ഓര്‍ത്തുപോയെന്ന പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ ഇടപാടില്‍ ഒരു രൂപ പോലും സര്‍ക്കാറിന് നഷ്ടം സംഭവിച്ചിരുന്നില്ല. ഒരു രൂപയുടെ ആനുകൂല്യം പോലും സോളാര്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി പ്രകാരം വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. വിവാദ വ്യക്തിയുമായി ഫോണില്‍ സംസാരിച്ചു എന്നതില്‍ ആരോപണ വിധേയരായ മൂന്നു പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. 2006ല്‍ എല്‍ ഡി എഫ് ഭരണത്തില്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളൂ.

എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചുയരുന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥത ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊള്ളും. താന്‍ ഒരു ദൈവവിശ്വാസിയാണെന്നും ആരോടും പരിഭവമില്ലെന്നും ഉമ്മന്‍ ചാണ്ടി ഫെയ്സ് ബുക്കില്‍ കുറിച്ചു. ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും സത്യം ജയിക്കുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

Latest